ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് കേന്ദ്രത്തിന്റെ വിലക്ക്; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം ഉപയോഗിക്കേണ്ട; അത്യാവശ്യ സര്‍വീസുകള്‍ നീല ലൈറ്റ് ഉപയോഗിക്കാം

ദില്ലി: വിവിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്രമന്ത്രിസഭാ യോഗമെടുത്ത തീരുമാനം മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുടെ വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു.

അത്യാവശ്യ സര്‍വീസുകളായ ഫയര്‍ഫോഴ്‌സ്, പൊലീസ്, സൈനിക വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയില്‍ ചുവപ്പിന് പകരം നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചു.

മന്ത്രിമാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് വേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News