ക്രിക്കറ്റ് ഇതിഹാസത്തിനും നടന വിസ്മയം തലൈവര്‍ തന്നെ; രജനികാന്തിന്റെ ആശംസാ ട്വീറ്റിന് നന്ദി പറഞ്ഞ് സചിന്‍ ടെന്‍ഡുല്‍കര്‍

ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് എല്ലായിടത്തും വ്യത്യസ്തനാണ്. അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും രജനിക്ക് രജനിയുടേത് മാത്രമായ ഒരു ലോകമുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലിലും രജനി തന്റേതായ വ്യക്തത്വം കാത്ത് സൂക്ഷിക്കാറുണ്ട്. തലൈവര്‍ ട്വിറ്ററില്‍ ചേര്‍ന്നിട്ട് നാല് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ ചെയ്തതോ വെറും 58 ട്വീറ്റുകള്‍.

 

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കുന്നതാണ് രജനിയുടെ രീതി. തന്റെ 59-ാം ട്വീറ്റ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് വേണ്ടിയാണ് രജനി മാറ്റി വച്ചത്. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീം’ എന്ന ഡോക്യുമെന്ററി ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നായിരുന്നു രജനിയുടെ ട്വീറ്റ്.

തലൈവര്‍ക്ക് നന്ദി, തമിഴില്‍ ആ ചിത്രം ആസ്വദിക്കുമെന്ന് കരുതുന്നു’ രജനിയുടെ ആശംസകള്‍ക്ക് സച്ചിന്‍ മറുപടി നല്‍കി. പ്രശസ്ത സ്‌കോട്ടിഷ് സംവിധായകനും നിര്‍മാതാവുമായ ജയിംസ് എര്‍സ്‌കൈനാണ് സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീം’ സംവിധാനം ചെയ്യുന്നത്. ജയിംസ് എര്‍സ്‌കൈനും ശിവകുമാര്‍ ആനന്ദുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എആര്‍ റഹ്മാനാണ് സംഗീതം. സച്ചിന് പുറമെ വീരേന്ദര്‍ സെവാഗും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മെയ് 26ന് ചിത്രം പുറത്തിറങ്ങും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here