കടകംപള്ളി വിരുദ്ധ ആട്ടക്കഥക്കാര്‍ അപഹാസ്യരെന്ന് ഐബി സതീഷ്; ഉപന്യാസങ്ങളെല്ലാം ഉള്ളുപൊള്ളയായ തന്ത്രങ്ങളെന്നും എംഎല്‍എ

തിരുവനന്തപുരം : സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആട്ടക്കഥ ചമയ്ക്കുന്ന വിരുദ്ധര്‍ അപഹാസ്യരെന്ന് കാട്ടാക്കട എംഎല്‍എ ഐബി സതീഷ്. മന്ത്രിയായ കടകംപള്ളിയെ അല്ല മലയാളികള്‍ ആദ്യമറിയുന്നത്. ഹൃദയമിടിപ്പിലും മതനിരപേക്ഷതയുടെ താളവുമായി ജീവിക്കുന്നവരാണ് കടകംപള്ളി അടക്കമുള്ളവരെന്നും ഐബി സതീഷ് പറയുന്നു.

പറയാത്തത് പറഞ്ഞന്ന് വരുത്തി വേട്ടയാടാന്‍ വരുന്നവരുടെ മനസിലിരിപ്പ് നന്നായി മനസിലാക്കുന്നവര്‍ തന്നെയാണ് മലയാളി സമൂഹം. ഹൈന്ദവ ഫാസിസ്റ്റുകള്‍ പ്രകോപിപ്പിച്ച് അണികളെ ഉന്മത്തരാക്കുന്ന തന്ത്രം പയറ്റുമ്പോള്‍ ഉടുക്കാത്ത ഭ്രാന്തിനെ അതേ ഭ്രാന്ത് കൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന പച്ച മലയാളമാണ് കടകംപള്ളിയുടെ വാക്കുകള്‍. – ഐബി സതീഷ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

കടകംപള്ളിയെയും കടകംപള്ളിയുടെ രാഷ്ട്രീയത്തെയും അറിയുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും കാര്യങ്ങള്‍ നന്നായി അറിയാം. ഉള്ളടക്കത്തെക്കുറിച്ചുള്ള ഉപന്യാസങ്ങള്‍ ഉള്ളു പൊള്ളയായ തന്ത്രങ്ങളാണെന്നും ഐബി സതീഷ് ഫേസ്ബുക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here