ഛത്തീസ്ഗഡ് : ഉറക്കത്തിന് തടസം സൃഷ്ടിച്ചതിന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ബഹളം കേട്ട് തടയാനെത്തിയ നാട്ടുകാരുടെ മുന്നില്‍വച്ചായിരുന്നു കൊലപാതകം. ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ചിന്തുറാമിനെയാണ് (45) സഹോദരനായ സുരേഷ് കുമാര്‍ (40) വെട്ടിനുറുക്കിയത്.
ചിന്തുറാമും സുരേഷും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഉറങ്ങിക്കിടന്ന സുരേഷിനെ ചന്തുറാം ബഹളം വെച്ച് എഴുന്നേല്‍പ്പിച്ചതോടെയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ സുരേഷിനെ വെട്ടാന്‍ ചിന്തുറാം കോടാലിയുമായി എത്തി. എന്നാല്‍ സുരേഷ് അത് പിടിച്ചെടുത്ത് ആക്രമിക്കുകയായിരുന്നു.
വീടിന് പുറത്തേക്ക് ചിന്തുറാമിനെ വലിച്ചിഴച്ചു കൊണ്ടു പോയി. ശേഷം ഒരു വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു. പിന്നിട് കൈകളും തലയും വെട്ടിയെടുത്തു. തടസം പിടിക്കാനെത്തിയ സമീപവാസികളെ ഇയാള്‍ ഭയപ്പെടുത്തി ഓടിച്ചു. കൊലയ്ക്ക് ശേഷം ചോര ഒലിപ്പിക്കുന്ന കോടാലിയുമായി സുരേഷ് കുമാര്‍ മാങ്ചൗവ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അക്രമത്തിനിടെ ഇയാളുടെ കൈക്കും പരുക്കേറ്റിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.