ബാഹുബലി 2ന്റെ കര്‍ണാടകയിലെ റിലീസ് പ്രതിസന്ധിയില്‍; കാവേരി പ്രശ്‌നത്തില്‍ കട്ടപ്പ സത്യരാജ് മാപ്പുപറയാതെ റിലീസ് അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍

ബംഗളുരു : കാവേരി നദീജല പ്രശ്‌നത്തില്‍ തുടങ്ങിയ തര്‍ക്കം ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിനെയും പ്രതിസന്ധിയിലാക്കുന്നു. ചിത്രത്തില്‍ കട്ടപ്പ എന്ന പ്രധാന വേഷം അഭിനയിക്കുന്ന നടന്‍ സത്യരാജ് മുന്‍പ് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സംഘടനകളുടെ വിലക്ക്. 28ന് ചിത്രം റിലീസ് ലോകവ്യാപകമായി റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉയരുന്നത്.

ഒമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് കാവേരി നദി പ്രശ്‌നത്തില്‍ കര്‍ണാടകത്തിനെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു. അന്നത്തെ മോശം പരാമര്‍ശങ്ങള്‍ക്ക് സത്യരാജ് മാപ്പുപറയണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. ഇല്ലെങ്കില്‍ ബാഹുബലി രണ്ടാം പതിപ്പിന്റെ റിലീസ് അനുവദിക്കില്ലെന്നും കന്നഡ സംഘടനകള്‍ പറയുന്നു.

ബാഹുബലി സിനിമക്ക് എതിരല്ല നിലപാട്. എന്നാല്‍ കട്ടപ്പയായി വേഷമിട്ട സത്യരാജിനോടാണ് എതിര്‍പ്പെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. മാന്യതയുടെ എല്ലാ അതിരുകളും വിടുന്നതായിരുന്നു സത്യരാജിന്റെ അന്നത്തെ പ്രതികരണമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകത്തിലും പ്രക്ഷോഭമുണ്ടായി. എന്നാല്‍ അതൊന്നും തമിഴര്‍ക്കെതിരെയായിരുന്നില്ലെന്ന് കന്നട ചല്‍വാലി വടല്‍പക്ഷ നേതാവ് വടല്‍ നാഗരാജ് പറയുന്നു.

ഒരു നടനോടുള്ള എതിര്‍പ്പിന്റെ പേരില്‍ സിനിമയുടെ റിലീസ് തടയുന്നത് ഖേദകരമാണെന്ന് ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലി പറഞ്ഞു. സിനിമ തടയാന്‍ 9 വര്‍ഷം മുമ്പുള്ള വീഡിയോ ആരോ കരുതിക്കൂട്ടി പ്രചരിപ്പിക്കുകയാണ്. ബാഹുബലിയുടെ ആദ്യ പതിപ്പില്‍ സത്യരാജ് അഭിനയിച്ചപ്പോള്‍ കര്‍ണാടകയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പഴയ വാക്കുകളുടെ പേരില്‍ പ്രതിസന്ധിയുണ്ടാക്കുന്നത് ഖേദകരമെന്നും രാജമൗലി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News