തനിനിറം കാട്ടി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി; മുസ്ലിങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്ന് ഭീഷണി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി തനിനിറം കാണിച്ചുതുടങ്ങി. മുസ്ലീങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ് പുതിയ പ്രഖ്യാപനം. മുസ്ലീം യുവാവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ ശ്രമിച്ചാല്‍ വാളുകൊണ്ട് നേരിടുമെന്നാണ് തീവ്ര ഹിന്ദുത്വ നിലപാടുള്ള ഹിന്ദു യുവവാഹിനിയുടെ ഭീഷണി.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിനടുത്ത് നടത്തിയ റാലിയിലാണ് സംഘടനയുടെ പ്രഖ്യാപനം. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് റാലി നടത്തിയത്. കൈകളില്‍ വാളുമായി മോട്ടോര്‍ സൈക്കിളുകളിലാണ് റാലി. ‘ഭഗവാന്‍ രാമനെ ആരാധിക്കുക’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കാവി വസ്ത്രം ധരിച്ച സംഘടനയിലെ അംഗങ്ങള്‍ റോന്തുചുറ്റിയത്.

മുസ്ലീം യുവാക്കള്‍ തെരുവില്‍ ഹിന്ദു സ്ത്രീകളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന പോലീസിനോട് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശേഷമാണ് ഹിന്ദു യുവവാഹിനി കുടൂതല്‍ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തുവന്നത്. ”ഹിന്ദു സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിക്കുന്ന മുസ്ലീങ്ങളുടെ രക്തം തെരുവില്‍ ചീന്തപ്പെടും” യുവവാഹിനി നേതാവ് പങ്കജ് സിംഗ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel