ബാബറി മസ്ജിദ് കേസില്‍ അദ്വാനിയെ കുടുക്കിയത് മോദിയുടെ തന്ത്രമെന്ന് ലാലു പ്രസാദ് യാദവ്; സിബിഐ പ്രവര്‍ത്തിക്കുന്നത് മോദിയുടെ നിര്‍ദ്ദേശം അനുസരിച്ച്

ദില്ലി: എല്‍.കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കാനുള്ള നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രമാണ് ബാബറി മസ്ജിദ് കേസില്‍ നടക്കുന്നതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രി നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും ലാലു പ്രസാദ് ആരോപിച്ചു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി അദ്വാനിയെ പരിഗണിക്കാനുള്ള നീക്കമാണ്, അദ്ദേഹത്തെ ബാബറി മസ്ജിദ് കേസില്‍ കുടുക്കാന്‍ നരേന്ദ മോദിയെ പ്രേരിപ്പിച്ചത്. മോദിയെ പ്രതികൂലിക്കുന്ന ആരു തന്നെയായലും ഇതാണ് അവസ്ഥയെന്നും ലാലു പ്രസാദ് പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസില്‍ അദ്വാനിയടക്കം 13 മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ലാലു പ്രസാദിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News