മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു; മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍; പട്ടികയില്‍ ഇസ്രായേലും

ദില്ലി: ചെറിയ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏഴു രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്.

യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ശ്രീലങ്കയിലേക്കാണ് ആദ്യ യാത്ര. മെയ് 12-14 വരെ കൊളംബോയില്‍ നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. ജൂണ്‍ ആദ്യവാരം സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തും. പിന്നീട്, ജൂണ്‍ 7-8 തീയതികളില്‍ നടക്കുന്ന ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനായി നരേന്ദ്ര മോദി കസാഖിസ്ഥാനിലെത്തും. അതിനുശേഷം, ജി20 യോഗത്തില്‍ പങ്കെടുക്കാന്‍ മോദി ജര്‍മ്മനിയും സന്ദര്‍ശിക്കും.

യു.എസ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും മോദി സന്ദര്‍ശിക്കുമെന്നും എന്നാല്‍ തീയതി ഉറപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here