മാതൃകയായി ഇടതു മന്ത്രിമാര്‍: തോമസ് ഐസക്കും മാത്യു ടി തോമസും വാഹനങ്ങളില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കി

തിരുവനന്തപുരം: ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധനം പാലിച്ച് സംസ്ഥാനത്തെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ് എന്നിവര്‍ ഔദ്യോഗിക വാഹനത്തില്‍നിന്ന് ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു. മേയ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ ലൈറ്റുകള്‍ നീക്കം ചെയ്ത് ഇരുവരും മാതൃകയാവുകയായിരുന്നു.

thomas-issac

തോമസ് ഐസക്കിന്റെ ഔദ്യോഗികവാഹനം

Mathew-T-Thomas

മാത്യു ടി തോമസിന്റെ ഔദ്യോഗികവാഹനം

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുടെ വാഹനങ്ങളിലും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകളായ ഫയര്‍ഫോഴ്‌സ്, പൊലീസ്, സൈനിക വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയില്‍ ചുവപ്പിന് പകരം നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കും.

മന്ത്രിമാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് വേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News