പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍; കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറി; ഒരു മരണം

ദില്ലി: പ്ലസ്ടു വിദ്യാര്‍ഥി അമിതവേഗതയില്‍ ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി ഗെയ്റ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കാറിനകത്ത് മൂന്നു പ്ലസ്ടു വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ അമിതവേഗത്തില്‍ പാഞ്ഞ ഹുണ്ടായ് ഐ ട്വന്റി കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു.

car-accident-1

അപകടത്തില്‍പ്പെട്ട ഐ ട്വന്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News