മദൂറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം ശക്തം; ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം

കരക്കാസ്: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് നേരെയുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ടു യുവാക്കളും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. കൊളംബിയന്‍ അതിര്‍ത്തിക്കടുത്താണ് സംഘര്‍ഷമുണ്ടായത്.

പ്രസിഡന്റ് നിക്കോളാസ് മദൂറോ രാജി വയ്ക്കുക, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം റാലി നടത്തിയത്.

അതേസമയം, പ്രക്ഷോഭകര്‍ പൊലീസിനെ ആക്രമിച്ചതിനാലാണ് വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. റാലി നടത്തിയ 30 പേരെ കസ്റ്റഡിയിലെടുത്തു. മദൂറോ സര്‍ക്കാറിനെ അടിമറിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here