കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി; തീരുമാനം മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ല; സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണം

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ഉമ്മന്‍ചാണ്ടി. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളിലേക്കും താനുണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ഇക്കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുളളതാണ്. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡില്‍ നിന്നും അധ്യക്ഷനാകാനുളള നിര്‍ദേശം വരില്ല. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശദമാക്കി.

സംഘടനാ തെരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News