വീട്ടമ്മയുടെ മാല കവര്‍ന്നത് ഇവര്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോട്ടയം: കുറവിലങ്ങാട് കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ മാല കവര്‍ന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷ്ടക്കളായ രണ്ടംഗസംഘം ബൈക്കില്‍ പോകുന്ന ദൃശ്യമാണ് ലഭിച്ചത്. കുറവിലങ്ങാട് സഹകരണബാങ്ക് ശാഖയില്‍ നസ്രത്ത്ഹില്‍ സ്‌കൂള്‍ ഭാഗത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്.

കഴിഞ്ഞദിവസമാണ് സംഭവം. പള്ളിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുത്തന്‍കുളം വീട്ടില്‍ ഏലിക്കുട്ടിയുടെ മൂന്നരപവന്‍ മാലയാണ് സംഘം പൊട്ടിച്ച് രക്ഷപ്പെട്ടത്. കടുത്തുരുത്തി സി.ഐ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News