മലപ്പുറം തിരിച്ചടിയില്‍ പരിഹാര നിര്‍ദേശവുമായി അമിത് ഷാ; എന്‍ഡിഎ വിപുലീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം; മതസംഘടനകളുടെ പിന്തുണ തേടണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് പരിഹാര നിര്‍ദേശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കാനാണ് നിര്‍ദേശം. എന്‍ഡിഎയോട് സഹകരിക്കാന്‍ കഴിയുന്ന എല്ലാ രാഷട്രീയ കക്ഷികളേയും സ്വാഗതം ചെയ്യുന്നുവെന്ന് കുമ്മനം പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ടിങ്ങ് മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധികാത്ത സാഹചര്യത്തിലാണ് കേരള നേതാക്കളെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചത്. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാലിന്റെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ അമിത്ഷായക്ക് വിശദീകരണം നല്‍കി.

തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിന് ഉപരി കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കാനാണ് അമിത്ഷാ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. മതസംഘടനകളുടെ ഉള്‍പ്പടെ പിന്തുണ തേടണമെന്നും കൂടുതല്‍ രാഷട്രീയ കക്ഷികളെ സഹകരിപ്പിച്ച് താഴെ തട്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. സഹകരിക്കാന്‍ കഴിയുന്ന എല്ലാ രാഷട്രീയ കക്ഷികളേയും സ്വാഗതം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കുമ്മനം പ്രതികരിച്ചു.

സംഘടനാ സംവിധാനം വിപുലീകരിക്കുന്നു എന്ന പേരില്‍ സംസ്ഥാന നേതൃത്വത്തിലെ പൊളിച്ചെഴുത്തും ദേശീയ നേതൃത്വം പരിഗണിക്കുന്നു. ജൂലൈ 25,26,27 തീയതികളില്‍ അമിത്ഷാ കേരളത്തിലെത്തും. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭ പുനസംഘടനയിലേക്ക് സംസ്ഥാന ഭാരവാഹികളില്‍ ആരേയെങ്കിലും കൊണ്ടുവരാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News