അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി; കാണാതായത് രത്‌നങ്ങള്‍ പതിച്ച പതക്കം; ക്ഷേത്രത്തിന് സമീപം രക്തക്കറ? ദുരൂഹതയുണ്ടെന്ന് ആരോപണം

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണപ്പതക്കമാണ് കാണാതായത്. രത്‌നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം കമീഷണര്‍ സ്ഥിരീകരിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് അമൂല്യമായ ഈ സ്വര്‍ണപ്പതക്കം. മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. എന്നാല്‍ വിഷുവിന് നട തുറന്നപ്പോള്‍ മുതലാണ് പതക്കം കാണാതായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിഷുവിനോട് അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തിന് സമീപം രക്തക്കറ കണ്ടിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. പതക്കം കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രം അധികൃതര്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുന്നത്. സംഭവം ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News