എസ്എടി ആശുപത്രിയിലെ ചികിത്സാ പിഴവ്; രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം; നടപടി യുവജന കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന്

തിരുവനന്തപുരം: ചികില്‍സാ പിഴവിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മലയിന്‍കീഴ് കോട്ടമുകള്‍ വിലങ്കറത്തല കിഴക്കുംകര വീട്ടില്‍ രമ്യ സുരേഷ് ദമ്പതികളുടെ മകളായ രുദ്ര (നാലു മാസം) മരിച്ച സംഭവത്തിലാണ് ഉത്തരവ്. കഴിഞ്ഞ ജൂലൈ 10നാണ് രുദ്ര ചികിത്സാ പിഴവിനെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ മരണപ്പെട്ടത്.

വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ മാതാപിതാക്കള്‍ യുവജന കമീഷനെ സമീപിച്ച് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച കമീഷന്‍ ചികില്‍സാ പിഴവ് ഉണ്ടായതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 31ന് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ധനസഹായം നല്‍കുന്നതു സംബന്ധിച്ച് മറ്റു വകുപ്പുകളില്‍ നിന്ന് പരാതിക്കാരിയ്ക്ക് നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന് പൊലീസ് മേധാവിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ രുദ്രയുടെ മരണം സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വീണ്ടും അന്വേഷിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് ഇപ്പോള്‍ നല്‍കുന്ന രണ്ടു ലക്ഷം രൂപ ഈടാക്കണമെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News