ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍. തന്റെ കൂടെയുളളവരുടെ വാഹനങ്ങളില്‍ നിന്ന് ജീവനക്കാരന്‍ ടോള്‍ പിരിക്കാന്‍ ശ്രമിച്ചതാണ് ബിജെപി എംഎല്‍എയെ പ്രകോപിപ്പിച്ചത്. ബെറേലി എംഎല്‍എ മഹേന്ദ്ര യാദവാണ് ടോള്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത്.
മൊറാദാബാദ് ബെറേലി ദേശീയപാതയില്‍ ടോള്‍ പ്ലാസയിലാണ് സംഭവം. ജീവനക്കാരന്‍ ടോള്‍ പിരിവ് ചോദിക്കുന്നതും കാറിലുണ്ടായിരുന്ന എംഎല്‍എ പുറത്തിറങ്ങി തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. ടോള്‍ പ്ലാസയുടെ ബാരിയര്‍ ഇവര്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തിനിരയായ ജീവനക്കാരന്‍ സിസിടിവി ദൃശ്യങ്ങളടക്കം എംഎല്‍എക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
#WATCH BJP MLA Mahendra Yadav slaps a toll plaza employee in Uttar Pradesh’s Bareilly pic.twitter.com/VV968psUuR
— ANI UP (@ANINewsUP) April 20, 2017
Get real time update about this post categories directly on your device, subscribe now.