ഒമാന്‍ നാഷണല്‍ ബാങ്ക് സമ്മാനിച്ച നാലു കോടി രൂപ തിരികെ നല്‍കി ഇമാം; കാരണമായി പറഞ്ഞത് ഇങ്ങനെ

ഒമാന്‍ സിറ്റി: ഒമാന്‍ നാഷണല്‍ ബാങ്ക് നല്‍കിയ സമ്മാനം തിരികെ നല്‍കി ഒമാനിലെ ഇമാം. ഒമാനിലെ സൊഹറിലുള്ള പള്ളി ഇമാമായ ഷെയിഖ് അലി അല്‍ ഗെയ്തിയാണ് സമ്മാനമായി ലഭിച്ച വന്‍ തുക തിരികെ നല്‍കിയത്. ഏകദേശം 2.4 മില്യണ്‍ ദിര്‍ഹമാണ് ഇമാം വേണ്ടെന്ന് വച്ചത്. ഇന്ത്യന്‍ കറന്‍സി പ്രകാരം നാലു കോടി രൂപ വരുമിത്.

പണമുണ്ടാക്കാനും കൂടുതല്‍ പണം സമ്പാദിക്കാനും നിരവധിപ്പേര്‍ നെട്ടോട്ടമോടുമ്പോഴാണ് ഇമാം സമ്മാനത്തുക തിരികെ നല്‍കാന്‍ തയ്യാറായത്. ഒമാന്‍ നാഷണല്‍ ബാങ്കിലെ അക്കൗണ്ട് ഉടമകളില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ നറുക്കെടുപ്പ് നടത്തി വിതരണം ചെയ്യുന്നതാണ് ഈ തുക. ഇക്കൊല്ലത്തെ നറുക്കടുപ്പില്‍ ഭാഗ്യം ഇമാമിനൊപ്പമായിരുന്നു.

തന്റെ പക്കലുള്ള പണം സൂക്ഷിക്കാനുള്ള സുരക്ഷിതമായൊരിടം എന്ന നിലയാക്കാണ് പണം ബാങ്കില്‍ നിക്ഷേപിച്ചതെന്നും അതില്‍ കുടുതല്‍ പണം തനിക്ക് ആവശ്യമില്ലെന്നും ഗെയ്തി പറയുന്നു. ഇമാം പണം തിരികെ ഏല്‍പ്പിച്ചതായി ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആസ്തി കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് ഒമാന്‍ നാഷണല്‍ ബാങ്ക്.

ഇത്തരത്തില്‍ ഭാഗ്യക്കുറിയടിച്ച സമ്മാനത്തുക ആളുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നാണ് നാഷണല്‍ ബാങ്ക് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ലോട്ടറി അടിച്ച 1,00,000 റിയാല്‍ ഇത്തരത്തിലൊരാള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. മതപരമായ തടസമാണ് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News