‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ നിരാലംബര്‍ക്ക് ഭക്ഷണമേകി ചരിത്രം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ; 100 ദിവസത്തിനകം ഭക്ഷണം വിതരണം ചെയ്തത് അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക്

തിരുവനന്തപുരം: നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്‌ഐ. 100 ദിവസത്തിനകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചരിത്രം തീര്‍ത്തത്. മെഡിക്കല്‍ കോളേജാശുപത്രിയിലെ നിരാലംബര്‍ക്കായി നടത്തുന്ന സൗജന്യ ഉച്ചഭക്ഷണവിതരണം ഇന്നും തുടരുന്നു.

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ എന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് നിരാലംബരുടെ വിശപ്പകറ്റി വെറിട്ട സേവന ചരിത്രം തീര്‍ക്കുകയാണ് ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്.എ.ടി ആശുപത്രികള്‍, ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെത്തുന്നവര്‍ക്ക് ഈ വര്‍ഷം ജനുവരി ഒന്നുമുതലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യാനാരംഭിച്ചത്. ഇടതടവില്ലാതെ ഇതിനകം അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കിയതായി ജില്ലാ സെക്രട്ടറി അഡ്വ: ഐ സാജു അറിയിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മറ്റും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമായാണ് വിതരണം ചെയ്യുന്നത്. ഒരോ ദിവസവും ഓരോ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ദിവസവും ശരാശരി 7,000 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇതിനായുള്ള പച്ചക്കറിയിലേറെയും പ്രവര്‍ത്തകര്‍ തന്നെ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നു. പദ്ധതിക്ക് പിന്തുണയുമായെത്തിയ കാഞ്ചനമാലയാണ് കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്തത്.

നേരത്തെയും നിരവധി പ്രമുഖര്‍ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News