കമല്‍നാഥ് ബിജെപിയിലേക്ക്; കോണ്‍ഗ്രസ് അവഗണന മുതലെടുത്ത് ബിജെപി; കേന്ദ്രമന്ത്രിയാകുമെന്ന് സൂചന; ശിവരാജ് സിംഗ് ചൗഹാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിനകത്തെ അവഗണനയില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുന്നത്. കേന്ദ്രമന്ത്രിസഭാ പുനസംഘടയില്‍ കമല്‍നാഥിനെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്നുള്ള കമല്‍നാഥിന്റെ രാജി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

29എംപിമാരുള്ള മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരാണ് ഉള്ളത്. ചിന്ദ്മാരയില്‍ നിന്ന് കമല്‍നാഥും ഗുണയില്‍ നിന്ന് ജോതിരാധിത്യ സിന്ധ്യയും. കോണ്‍ഗ്രസ് ലോകസഭാ നേതൃസ്ഥാനം പ്രതീക്ഷിച്ച കമല്‍നാഥിന് പകരം മല്ലികാഖര്‍ജുന്‍ ഖാര്‍ഗെയാണ് ഹൈക്കമാന്റ് നിയോഗിച്ചത്. പബ്ലിക്കസ് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നഷ്ടമായി. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഉറപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദില്ലിയെത്തി അമിത്ഷായുമായി ചര്‍ച്ച നടത്തി.

അടുത്ത വര്‍ഷം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കേവയാണ് തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിടുന്നത്. നേരത്തെ കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എസ്എംകൃഷ്ണയും, യുപിയില്‍ നിന്ന് റീത്താ ബഹുഗുണ ജോഷിയും മുന്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദ് ലെവ്‌ലിയും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.

മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടു വരണം എന്ന അജണ്ഡ ചര്‍ച്ച ചെയ്തായിരുന്നു ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗവും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് എതിരെ പാര്‍ട്ടിക്ക് അകത്ത് വിമര്‍ശം പൊട്ടിത്തെറിയിലേക്ക് എത്തിയ സാഹചര്യത്തില്‍ കൂടിയാണ് നേതാക്കള്‍ ഒന്നൊന്നായി കോണ്‍ഗ്രസ് വിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News