ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍ പ്രതികരിക്കുന്നത്

തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ടു ലഭിച്ചതെന്നും കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍ പ്രതികരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗിന് മുന്നേറ്റമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എംഎല്‍എ സ്ഥാനം എപ്പോള്‍ രാജി വയ്ക്കണമെന്ന കാര്യം യുഡിഎഫില്‍ കൂടി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ന് സ്പീക്കറുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന 25-ാം തീയതി എല്ലാ അംഗങ്ങളെയും കാണാനും രാജിക്കത്ത് നല്‍കാനും ഉദ്ദേശിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News