കശ്മീരിലെ പ്രക്ഷോഭകരെ വെടിവയ്ക്കണമെന്ന് ബിജെപി മന്ത്രി; പരാമര്‍ശം സ്വന്തം സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ; പ്രക്ഷോഭം നടത്തുന്നവര്‍ രാജ്യദ്രോഹികള്‍

ശ്രീനഗര്‍: കശ്മീരിലെ പ്രക്ഷോഭകരെ വെടി വെയ്ക്കുക തന്നെ വേണമെന്ന് ബിജെപി മന്ത്രി. പ്രക്ഷോഭകരെ ജീവഹാനി വരാതെ നേരിടണമെന്ന സ്വന്തം സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് മന്ത്രിയുടെ രംഗപ്രവേശം. ജമ്മു കശ്മീരിലെ മന്ത്രി ചന്ദ്ര പ്രകാശ് ഗംഗയാണ് വിവാദ അഭിപ്രായവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

‘അവര്‍ രാജ്യദ്രോഹികളാണ്. നാട്ടുകാരായാലും പാകിസ്ഥാനില്‍നിന്നു വന്നവരായാലും. അവരെ വെടിയുണ്ട കൊണ്ടു നേരിടണം’- മന്ത്രി പറഞ്ഞു. എന്തു ‘സ്വാതന്ത്ര്യ’മാണ് അവര്‍ക്കുവേണ്ടതെന്നും ബിജെപിയുടെ മന്ത്രി ചോദിച്ചു. കല്ലെറിയുന്നവരെ ചൂരലിനടിക്കണമെന്നും ഷൂ കൊണ്ടടിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഈ മാസം മാത്രം ഒന്‍പത് പ്രക്ഷോഭകര്‍ കശ്മീര്‍ താഴ്‌വരയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. നൂറു കണക്കിനു പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഇതേ തുടര്‍ന്ന് പ്രക്ഷോഭകര്‍ക്കു നേരേ പെല്ലറ്റുകള്‍ക്കു പകരം പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. അതിനും പിന്നാലെയാണ് മന്ത്രി ഗംഗയുടെ രംഗപ്രവേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News