ഹോട്ടലുകളും റസ്‌റ്റോറന്റുകളും സർവീസ് ചാർജ് ഈടാക്കരുത്; സംസ്ഥാനങ്ങൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകി

ദില്ലി: ഹോട്ടലുകളും റസ്‌റ്റോറന്റുകളും  ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നു കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദേശം സംസ്ഥാനങ്ങൾക്കു നൽകി. സർവീസ് ചാർജ് നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും സംസ്ഥാനങ്ങൾക്ക് അയച്ച നിർദേശത്തിൽ കേന്ദ്രം വ്യക്തമാക്കി.

ഹോട്ടലുകളോ റസ്‌റ്റോറന്റുകളോ സർവീസ് ചാർജ് നിശ്ചയിക്കാൻ പാടില്ല. സർവീസ് ചാർജ് തീരുമാനിക്കാനുള്ള അവകാശവും ഉപഭോക്താവിനാണെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ പറഞ്ഞു. ഇതു രണ്ടാം തവണയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇത്തരം നിർദേശം നൽകുന്നത്. അഞ്ചുമാസങ്ങൾക്ക് മുമ്പ് വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പുതിയ നിർദേശത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സർവീസ് ചാർജ് നിർബന്ധമല്ലെന്ന് വ്യക്തമാക്കി ബോർഡ് വയ്ക്കണമെന്നും പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here