പാപ്പാത്തിച്ചോലയിൽ കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു; രണ്ടാമത് നാട്ടിയത് മരക്കുരിശ്; പുതിയ കുരിശുമായി തങ്ങൾക്ക് ബന്ധമില്ലെന്നു സ്പിരിറ്റ് ഇൻ ജീസസ്

ഇടുക്കി: മൂന്നാർ പാപ്പാത്തിച്ചോലയിൽ കയ്യേറ്റം ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് നാട്ടി. ഇന്നലെ റവന്യൂ വകുപ്പ് കയ്യേറ്റം ഒഴിപ്പിച്ച് കുരിശടി പൊളിച്ചുമാറ്റിയ അതേ സ്ഥലത്താണ് ഇന്നു വീണ്ടും കുരിശ് നാട്ടിയത്. മരക്കുരിശാണ് പുതുതായി സ്ഥാപിച്ചത്. അഞ്ചടി ഉയരത്തിലുള്ളതാണ് പുതിയ മരക്കുരിശ്. അതേസമയം, പുതിയ കുരിശുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നു സ്ഥലം കയ്യേറിയ സ്പിരിറ്റ് ഇൻ ജീസസ് അറിയിച്ചു.

ദേവികുളം തഹസീൽദാരുടെ നേതൃത്വത്തിൽ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോല മേഖലയിലെ ഒഴിപ്പിക്കലിുന്റെ ഭാഗമായാണ് കൂറ്റൻ കുരിശ് റവന്യൂ അധികൃതർ നീക്കം ചെയ്തത്. നാലടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഉപയോഗിച്ചാണ് കുരിശ് സ്ഥാപിച്ചിരുന്നത്. കുരിശിന് സമീപത്തെ കെട്ടിടവും പൊളിച്ചു നീക്കിയിരുന്നു.

ചിന്നക്കനാൽ ഭാഗത്തെ 34/1 എന്ന സർവെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെയാണ് വലിയ ഇരുമ്പ് ഗർഡറിൽ കോൺക്രീറ്റിലുറപ്പിച്ച കൂറ്റൻ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കർ കണക്കിന് സ്ഥലവും കൈയേറ്റക്കാർ സ്വന്തമാക്കിയിട്ടുണ്ട്. കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോർട്ട് നേരത്തെ കൈമാറിയിരുന്നു. തുടർന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. എന്നാൽ അന്ന് കുരിശ് പൊളിച്ചുമാറ്റാൻ എത്തിയ സംഘത്തെ കയ്യേറ്റക്കാർ തടഞ്ഞിരുന്നു. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലത്തെത്തിയത്.

കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയിൽ വാഹനങ്ങൾ നിറുത്തിയിട്ട് കൈയേറ്റക്കാർ മാർഗ തടസം സൃഷ്ടിച്ചിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് വാഹനങ്ങൾ അധികൃതർ നീക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News