നടുറോഡില്‍ കുത്തിയിരുന്ന് ഏഴുവയസുകാരന്റെ പ്രതിഷേധസമരം; മൂന്നു മണിക്കൂറിനുള്ളില്‍ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: സ്‌കൂള്‍ യൂണിഫോം ധരിച്ച്, ബാഗും വാട്ടര്‍ ബോട്ടിലുമായി, ഒരു പ്ലക്കാര്‍ഡും പിടിച്ച് നടുറോഡില്‍ ഏഴുവയസുകാരന്റെ പ്രതിഷേധം. ആവശ്യം മറ്റൊന്നുമല്ല, പ്രദേശത്തെ മദ്യശാല മാറ്റി സ്ഥാപിക്കണം. ഒടുവില്‍ പയ്യന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ മൂന്നു മണിക്കൂറിനുള്ളില്‍ മദ്യശാല പൂട്ടുകയും ചെയ്തു.

ചെന്നൈയില്‍ ആകാശ് തീര്‍ത്ത എന്ന രണ്ടാം ക്ലാസുകാരനാണ് മദ്യശാലയ്‌ക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പാഡൂരിലെ മദ്യശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സമരത്തെ അവഗണിക്കുകയായിരുന്നു.

AKASH.-2

ഇതോടെയാണ് കഴിഞ്ഞദിവസം രാവിലെ ആകാശ് പ്ലക്കാര്‍ഡും പിടിച്ച് സമരം ആരംഭിച്ചത്. മദ്യശാലക്ക് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞതോടെ ആകാശ് റോഡില്‍ കുത്തിയിരുന്ന് സമരം തുടര്‍ന്നു. ‘കുടിയെ വിട്, പഠിക്ക വിട്’ എന്ന മുദ്രാവാക്യമാണ് ആകാശ് ഉയര്‍ത്തിയത്.

അതിനിടയില്‍ പുസ്തകം വായിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു. ചുട്ടുപൊള്ളുന്ന വെയിലില്‍ ചൂടും സഹിച്ച് മൂന്നു മണിക്കൂറോളമാണ് ആകാശ് റോഡില്‍ ഇരുന്നത്. തുടര്‍ന്ന് മദ്യശാല പൂട്ടാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ആകാശ് സമരം അവസാനിപ്പിച്ചത്. ഇത് മദ്യശാലക്കുള്ള സ്ഥലമല്ലെന്നും കൃഷി ചെയ്യാനുള്ള ഭൂമിയാണെന്നും ആകാശ് സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News