‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും’ സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം;

കൊച്ചി: ഇറച്ചിയില്‍ മണ്ണുവാരിയിട്ട് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം നടത്തും. ‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് പരിപാടി. ഈസ്റ്റര്‍ തലേന്ന് ഗോസംരക്ഷകര്‍ ചമഞ്ഞ് കരുമാല്ലൂര്‍ കരുകുന്നില്‍ ആര്‍എസ്എസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് പരിപാടി.

ഈസ്റ്റര്‍ ആഘോഷത്തിന് കല്ലറയ്ക്കല്‍ വീട്ടില്‍ ജോസും ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് കന്നുകാലിയെ അറുത്തപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇറച്ചിയില്‍ മണ്ണുവാരിയെറിഞ്ഞതും ഉടമയെ ഭീഷണിപ്പെടുത്തിയതും. ഇറച്ചി കഴിക്കാന്‍ അനുവദിക്കില്ലെന്നും അറുത്ത കന്നുകാലിയെ കുഴിച്ചിടണമെന്നും ആവശ്യപ്പെട്ടാണ് 15 പേരടങ്ങിയ സംഘം ബഹളമുണ്ടാക്കിയത്. ജോസിന്റെ പരാതിയില്‍ ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വൈകിട്ട് അഞ്ചിന് ആലുവ യുസി കോളേജിന് സമീപമാണ് ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി എംസ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി രാജീവ്, എസ് സതീഷ് എന്നിവര്‍ പങ്കെടുക്കും. ഭക്ഷണത്തിന്റെ പേരില്‍പോലും വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ഈ നീക്കത്തെ ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ്, സെക്രട്ടറി അഡ്വ. കെഎസ് അരുണ്‍കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News