പെട്രോള്‍ തീര്‍ന്നാല്‍ ഇനി വഴിയില്‍ കിടക്കേണ്ടി വരില്ല; ഒരൊറ്റ ഫോണ്‍വിളി മതി; പെട്രോളും ഡീസലും സ്ഥലത്തെത്തും; പെട്രോള്‍ ഹോം ഡെലിവറിയുമായി കേന്ദ്രം

ദില്ലി: പെട്രോളടിക്കാന്‍ പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന കാലമെല്ലാം ഇനി അധികം ഉണ്ടാകില്ല. കാരണം പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. പെട്രോളിയം ഉത്പന്നങ്ങളുടെ ‘ഹോം ഡെലിവറി’ സംബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഹോം ഡെലിവറി എന്ന ആശയം സര്‍ക്കാരിന്റെ പരിഗണലയിലുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തു.

രാജ്യത്തെ 59,595 പെട്രോള്‍ പമ്പുകളില്‍ ദിനംപ്രതി 3.5 കോടി ഉപയോക്താക്കള്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നുവെന്നാണ് കണക്ക്. ഭൂരിഭാഗം പമ്പുകളിലും ഉപയോക്താക്കള്‍ പെട്രോളിനായി നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടിലാണ്. ഈ സാഹചര്യത്തിലാണ് ഹോം ഡെലിവറി എന്ന ആശയം പരിഗണിക്കുന്നത്.

2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 23.8 മില്യണ്‍ ടണ്‍ പെട്രോളും 76 മില്യണ്‍ ടണ്‍ ഡീസലുമാണ് ശരാശരി ഉപയോഗം. 2015-16 വര്‍ഷം ഇത് യഥാക്രമം 21.8 മില്യണ്‍ ടണ്‍ പെട്രോളും 74.6 മില്യണ്‍ ടണ്‍ ഡീസലുമായിരുന്നു. ഇന്ധന ഉപയോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹോം ഡെലിവറി നടപ്പാക്കാന്‍ ആലോചിക്കുന്നത്. സഞ്ചരിക്കുന്നതിനിടയില്‍ പെട്രോള്‍ തീര്‍ന്നാല്‍ ഇനി വഴിയിലും കിടക്കേണ്ടി വരില്ല. ഒരൊറ്റ ഫോണ്‍വിളി മതി. പെട്രോളും ഡീസലും സ്ഥലത്തെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News