തിയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ടു പേര്‍ പിടിയില്‍; അറസ്റ്റ് സിനിമ കാണാനെത്തിയ ന്യായാധിപന്റെ പരാതിയില്‍

മൂവാറ്റുപുഴ: സിനിമാ തിയേറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ കാവുങ്കര വാലുമാരി പുത്തന്‍പുര ഷമീര്‍ (41) മരുതുങ്കല്‍ വീട്ടില്‍ സനൂപ് (21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഐസക് മരിയ തീയേറ്ററില്‍ വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

സിനിമ ആരംഭിക്കും മുന്‍പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാകാതെ സീറ്റിലിരിക്കുകയായിരുന്നു. സംഭവം കണ്ട് തീയേറ്ററിലുണ്ടായിരുന്ന ഒരു ന്യായാധിപന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ഏപ്രില്‍ 18ന് പുറത്തിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News