ട്രെയിനില്‍ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവിന് ഗംഭീര മറുപടി; സംഭവം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍

കൊച്ചി: ട്രെയിനില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്ത യുവാവിന് പെണ്‍കുട്ടി കൊടുത്തത് ഗംഭീര മറുപടി. യുവാവിന്റെ ലൈംഗിക വൈകൃത വീഡിയോ ഷെയര്‍ ചെയ്താണ് പെണ്‍കുട്ടി ഇയാള്‍ക്ക് മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവമെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള പ്രചരണം.

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കു യാത്ര ചെയ്ത പെണ്‍കുട്ടിയാണ് ഇത്തരമൊരു ദുരനുഭവം നേരിട്ടത്. ഒറ്റയ്ക്കാണെന്ന് മനസിലായ യുവാവ് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ബാഗ് മറച്ച് വച്ച് സ്വയംഭോഗം ചെയ്യുന്ന ഇയാള്‍ ഇടക്ക് സ്റ്റഡിയായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. യാതൊരു കൂസലും കൂടാതെയാണ് പെണ്‍കുട്ടിയെ നോക്കി ഇയാള്‍ ലിംഗപ്രദര്‍ശനം നടത്തുന്നത്. യുവാവിന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട പെണ്‍കുട്ടി വീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ പുനലൂര്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയംഭോഗത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയോട് സമയം ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

അരുണ്‍ പറയുന്നത് ഇങ്ങനെ:

ട്രെയിനിലെ ആളൊഴിഞ്ഞ ജനറല്‍
കമ്പാര്‍ട്ട്‌മെന്റില്‍ എതിരെയിരുന്ന പെണ്ണിനെ
നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിച്ചവന്റെ വീഡിയോ അവനറിയാതെ എടുത്ത് ഷെയര്‍ ചെയ്ത് പെണ്ണു നൈസായിട്ടങ്ങു പണി കൊടുത്തു….
വാട്‌സാപ്പിലെ ടോപ്പ് ഹിറ്റാണിപ്പോ അളിയന്റെ കൈപ്പണി …
അവനെ
പോലീസില്‍ പിടിച്ചു കൊടുത്താല്‍
അര മണിക്കൂറിനകം വെളിയില്‍ വന്നു അടുത്താളോടും ഇതു തന്നെ കാണിയ്ക്കും…
അധികം ആരും ഈ
മനോരോഗിയെ തിരിച്ചറിയാതേം പോകും…ഇതാകുമ്പൊ പടം ഹിറ്റാണു ..
പരസ്യമായി ഈ സൈസ് പണി നടത്തുന്ന
ഹീറോസിനെയും ഓര്‍ടെ
പര്‍ഫോമെന്‍സുമൊക്കെ നാട്ടാരും കൂടി
ഒന്നറിഞ്ഞിരിക്കട്ടേ….
ന്തായാലും ബുദ്ധിയും ധൈര്യവുമുള്ള പെണ്ണേ നിനക്കു അഭിനന്ദനങ്ങള്‍…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here