കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, നിശ്ചയദാര്‍ഢ്യം മാത്രം മതിയെന്ന് കാനം; മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ഉദ്യോഗസ്ഥനെ ശാസിച്ചെന്ന വാര്‍ത്ത തെറ്റ്

തിരുവനന്തപുരം: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജെസിബിയുടെ ആവശ്യമില്ല, നിശ്ചയദാര്‍ഢ്യം മാത്രം മതിയെന്ന് കാനം രാജേന്ദ്രന്‍. പാപ്പാത്തിച്ചോല ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ഉദ്യോഗസ്ഥനെ ശാസിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും കാനം പറഞ്ഞു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും കാനം വ്യക്തമാക്കി.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ തുടരും. പാപ്പാത്തിച്ചോലയിലേത് ത്യാഗത്തിന്റെ കുരിശല്ല, കൈയേറ്റത്തിന്റേതാണ്. ഇത് ഒഴിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാരിന് നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും കാനം പറഞ്ഞു.

അതേസമയം, കൈയേറ്റം നടന്ന പാപ്പാത്തിച്ചോലയില്‍ പൊലീസിന്റെ സ്ഥിരം കാവല്‍ ഏര്‍പ്പെടുത്തി. ശാന്തന്‍പാറയിലെ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കാവല്‍ നില്‍ക്കുക. പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമിയില്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ കുരിശ് നീക്കം ചെയ്തിടത്ത് ഇന്നലെ വീണ്ടും മരക്കുരിശ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് അത് ചിലര്‍ നീക്കം ചെയ്യുകയും ചെയ്തു. ഇനിയും കൈയേറ്റം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നാണ് കാവല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മരക്കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel