യെച്ചൂരിക്ക് രാജ്യസഭയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് പിന്തുണ ആവശ്യമില്ല; വീണ്ടും മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; നിലപാട് വ്യക്തമാക്കി സിപിഐഎം

ദില്ലി: ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേയ്ക്ക് വീണ്ടും മത്സരിക്കുമെന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം. ബംഗാളില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

ആഗസ്റ്റോടെ രാജ്യസഭാ എം.പി കാലാവധി പൂര്‍ത്തിയാക്കുന്ന സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ബംഗാളില്‍ നിന്നും ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാനാകും. ഒരു സീറ്റില്‍ കോണ്‍ഗ്രസ്, സിപിഐഎമ്മിനെ പിന്തുണയ്ക്കാമെന്ന് അറിയിച്ചെന്നും ആ സീറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലെത്തുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്ത പൂര്‍ണ്ണമായും നിഷേധിച്ച്, നിലപാട് വ്യക്തമാക്കി സിപിഐഎം രംഗത്തെത്തുകയായിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസ് സിപിഐഎം ബന്ധമുണ്ടാകുമെന്നും നേരത്തെ ചില മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ട്ടിച്ചിരുന്നു. ദില്ലിയില്‍ ചേര്‍ന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം തന്നെ ഇത്തരം ബന്ധങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News