മദ്രസകളെയും മുസ്ലിം പളളികളെയും നിരീക്ഷിച്ച് യോഗി ആദിത്യനാഥ്; പഠനരീതികളും വിഷയങ്ങളും നിരീക്ഷണത്തില്‍; തങ്ങള്‍ തീവ്രവാദികളല്ലെന്ന് മുസ്ലീം ജനത

ലഖ്‌നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 2,000 മുസ്ലീം പളളികളും മദ്രസകളും കനത്ത നിരീക്ഷണത്തില്‍. ഐഎസ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന മുസ്ലീം പുരോഹിതന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കഴിഞ്ഞ ദിവസം യുപിയില്‍ നിന്നും ദില്ലിയില്‍ നിന്നും പിടിയിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്.

മദ്രസകളിലെ പഠന രീതികളും വിഷയങ്ങളുമെല്ലാം നിരീക്ഷണത്തിലാണെന്ന് യുപി പൊലീസ് വ്യക്തമാക്കി. യുപിയില്‍ 1500 പളളികള്‍ കൂടാതെ 500 മദ്രസകളുമുണ്ട്. ഇവയില്‍ 15 എണ്ണം ഡിഗ്രി തലത്തിലും 55 എണ്ണം സ്‌കൂള്‍ തലത്തിലുമുളളവയാണ്. യുപിയിലെ ബിജ്‌നോര്‍ മേഖലയിലാണ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുന്നത്. ഇവിടെ മദ്രസകളില്‍ എത്തുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. പുറത്തു നിന്നും എത്തുന്നവരെയും നിരീക്ഷണത്തിലാണെന്ന് ബിജ്‌നോര്‍ എസ്പി അജയ് സഹാനി പറഞ്ഞു.

എന്നാല്‍ മുസ്ലീങ്ങളെ ഒന്നടങ്കം തീവ്രവാദികളായി മുദ്ര കുത്തുന്ന നടപടിയാണ് യുപി സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടിന്റെ പ്രതിഫലനമാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News