മയക്കമരുന്നിന് അടിമയായ മകന്‍ അമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു; പീഡനം ആവര്‍ത്തിക്കാന്‍ ശ്രമം; അമ്മയുടെ പരാതിയില്‍ അറസ്റ്റ്

തിരുവനന്തപുരം : നാല്‍ത്തിനാലുകാരിയായ അമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. പീഡനം ആവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് ഇയാള്‍ അമ്മയെ ബലാല്‍സംഗം ചെയ്തത്. മകന്റെ പീഡന ശ്രമം അമ്മ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും പുറത്തുപോയി.

പീഡനമേറ്റെങ്കിലും മകനെതിരെ പരാതി നല്‍കാന്‍ അമ്മ ആദ്യം തയ്യാറായില്ല. സംഭവം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്നാണ് അമ്മ പരാതി നല്‍കാന്‍ മടിച്ചത്. സംഭവത്തെ തുടര്‍ന്ന് മകനില്‍ നിന്ന് അകന്ന് നില്‍ക്കാനും അമ്മ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ പ്രശാന്ത് അമ്മയെ വീണ്ടും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

പ്രതിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച അമ്മ ഉച്ചത്തില്‍ നിലവിളിച്ചു. ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇവരുടെ അമ്മയും ഓടിയെത്തി. എന്നാല്‍ അമ്മയെയും മുത്തശ്ശിയെയും ചവിട്ടി വീഴ്ത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപെട്ടു. പീഡനശ്രമം ആവര്‍ത്തിച്ചതോടെ രാവിലെ വിതുര പൊലീസ് സ്റ്റേഷനിലെത്തി അമ്മ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രശാന്ത് പിടിയിലായത്. തടിവെട്ട് തൊഴിലാളിയായ പ്രശാന്ത് വിവാഹിതനും മൂന്ന് വയസുള്ള കുട്ടിയുടെ പിതാവുമാണ്. കടുത്ത മദ്യപാനത്തിന് അടിമയാണ് പ്രശാന്ത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. മറ്റ് സ്വഭാവ ദൂഷ്യങ്ങളും ഇയാള്‍ക്കുണ്ട്. ഇതുകാരണം ഒന്നര മാസമായി ഭാര്യ പ്രശാന്തില്‍ നിന്ന് അകന്നു കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News