കണ്ടാല്‍ കുരുടനാണെങ്കിലും കുരുമുളകത്ര നിസാരക്കാരനല്ല; അറിയാം കൂടുതല്‍

അര്‍ബുദം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ജീവിതശൈലി മൂലം ഈ രോഗം ഇന്ന് എല്ലാത്തരം ആളുകളിലേക്കും പകരുകയാണ്. എന്നാല്‍ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്, കുരുമുളകിന് അര്‍ബുദത്തെ കീഴടക്കുവാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ‘പിപ്പര്‍ലോങ്ങുമൈന്‍’ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ഘടകം ശരീരം ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്നാണ് പഠനം വിലയിരുത്തുന്നത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി ആണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന രാസഘടകം ‘പിപ്പര്‍ലോങ്ങുമൈനാണ്’ ലുക്കീമിയ, പ്രോസ്ട്രയിറ്റ് അടക്കമുള്ള അര്‍ബുദത്തിന് മറുമരുന്നായി ഉപയോഗിക്കുവാന്‍ സാധിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളില്‍ ക്യാന്‍സര്‍ പ്രതിരോധിക്കുവാനുള്ള ഘടകങ്ങളെ സംബന്ധിച്ച് യുറ്റി സൗത്ത് വെസ്‌റ്റേണ്‍ മെഡിക്കലിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. പുരാതന കാലം മുതല്‍ കുരുമുളക് പല അസുഖങ്ങള്‍ക്കും ഉള്ള മറുമരുന്നായി ഉപയോഗിച്ചിരുന്നതായി അവര്‍ കണക്കാക്കുന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പരലുകളെ കുറിച്ചുള്ള പഠനം എക്‌സറേ സഹായത്തോടു കൂടി നടത്തിയപ്പോള്‍ സാധ്യമായത് താന്മാത്രികമായ ഘടനയെ കുറിച്ചുള്ളതും എങ്ങനെ പിപ്പര്‍ലോങ്ങുമൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്നുള്ളതുമാണ്. അവ ശരീരത്തില്‍ രക്തവുമായി കൂടിചേരുമ്പോള്‍ ക്യാന്‍സര്‍ ഘടകങ്ങളെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്.

കുരുമുളകിന്റെ ഈ സവിശേഷക ഗുണം ക്യാന്‍സര്‍ ചികിത്സ രംഗത്ത് കരുത്ത് പകരുന്നതാണ്. ഇതിനെ പ്രയോജനപ്പെടുത്തി മരുന്ന് നിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുമെന്ന് അര്‍ബുദ ശാസ്ത്രത്തെ വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News