കണ്ണൂർ: മൂന്നാർ കയ്യേറ്റ വിഷയത്തിൽ കോൺഗ്രസിന്റെ കുറ്റസമ്മതം. കഴിഞ്ഞ യുഡിഎഫ് സർക്കാർ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ഇത്തവണ പ്രതിപക്ഷത്തായിപ്പോയതെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിൽ കോൺഗ്രസ് പാർട്ടി ഒന്നടങ്കം മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തി സംസാരിക്കുന്നതിനിടയിലാണ് ചെന്നിത്തലയുടെ കുറ്റസമ്മതം എത്തുന്നത്.

മൂന്നാറിൽ സർക്കാർ കയ്യേറ്റക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഇന്നു കണ്ണൂരിലാണ് കുറ്റസമ്മതം പോലെ കഴിഞ്ഞ സർക്കാരിന്റെ പിടിപ്പുകേട് ചെന്നിത്തല തുറന്നു പറഞ്ഞത്. കഴിഞ്ഞ സർക്കാർ മൂന്നാർ കയ്യേറ്റത്തിനെതിരെ ഒന്നും ചെയ്യാതിരുന്നതു കൊണ്ടാണ് ഇത്തവണ പ്രതിപക്ഷത്തിരിക്കേണ്ടി വന്നതെന്നാണ് ചെന്നിത്തലയുടെ വിമർശനം.