പറക്കും തളിക സിനിമയിലെ മൊബൈൽ റസ്‌റ്റോറന്റ് യാഥാർത്ഥ്യമാകുന്നു; മഹാരാഷ്ട്രയിൽ കണ്ടംവെച്ച ബസുകൾ ഇനി ഭക്ഷണശാലകൾ

ഈ പറക്കും തളിക എന്ന സിനിമ ഓർക്കുന്നുണ്ടോ? ബസ് തന്നെ കിടപ്പാടം ആക്കിയ ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ സിനിമ. നടൻ ദിലീപിനെ മുൻനിര നായകനാക്കി മാറ്റിയ ഈ പറക്കുംതളിക. താമരാക്ഷൻപിള്ള എന്ന ബസുമായി ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന ദിലീപും ഹരിശ്രീ അശോകനും ബസ് വീടായും ഹോട്ടലായും രൂപംമാറ്റിയ കല്യാണവണ്ടിയായും കൊണ്ടുനടക്കുന്നത് രസകരമായി ചിത്രീകരിച്ച സിനിമയായിരുന്നു ഇത്.

ബസ് ഹോട്ടലാക്കിയ ഈ സിനിമയിലെ ആശയം യാഥാർത്ഥ്യമാക്കുന്നത് മഹാരാഷ്ട്ര സർക്കാരാണ്. കണ്ടംവെച്ച ബസുകൾ കടൽത്തീരങ്ങളിലെ ഭക്ഷണശാലകളും ശൗചാലയങ്ങളും ലോക്കർ റൂമുകളുമായി മാറ്റുകയാണ് സർക്കാർ. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ ജുഹു, അക്ഷ, വെർസോവ, മഡ്, മാർവെ കടൽത്തീരങ്ങളിലാണ് തുടക്കത്തിൽ ബസ് ഭക്ഷണശാലകൾ കാണാനാവുക. അധികം താമസിയാതെ സംസ്ഥാനത്തെ 78 ബീച്ചുകളിലും ഇത്തരം ഭക്ഷണശാലകളെത്തും. മഹാരാഷ്ട്ര മാരീടൈം ബോർഡാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Maharashtra-Bus

വിദേശികളും സ്വദേശികളുമടക്കം നിരവധി പേർ ദിവസേന ബീച്ചുകളിലെത്തുന്നുണ്ടെങ്കിലും ഭക്ഷണശാലകളോ ശൗചാലയങ്ങളോ ഇല്ലാത്തത് സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് പഴയ ബസുകളെ പരിഷ്‌കരിച്ചെത്തിക്കുന്നതെന്ന് അധികൃതർ പറയുന്നു. മുംബൈ നഗരസഭയുടെ ബെസ്റ്റ് ബസുകളും ഇതേ മാതൃകയിൽ രൂപംമാറ്റി കടൽത്തീരത്തെത്തിക്കുവാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Maharashtra-Bus-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News