വേനൽമഴ പണികൊടുത്തത് പന്തളത്തെ കർഷകർക്ക്; പാടത്ത് വെള്ളം കെട്ടിയതിനാൽ കൃഷി കൊയ്യാനാകുന്നില്ല; കടം തിരിച്ചടയ്ക്കാൻ മാർഗം കാണാതെ കർഷകർ

പത്തനംതിട്ട: വേനൽമഴ അനുഗ്രഹമാണെങ്കിലും ഇത്തവണ പക്ഷേ പണികിട്ടിയത് പന്തളത്തെ കർഷകർക്കാണ്. വേനൽമഴയിലെ വെള്ളം പാടത്ത് കെട്ടിനിൽക്കുന്നതിനാൽ ഇറക്കിയ കൃഷി കൊയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പന്തളം ചിറ്റിലപ്പാടത്തെ കർഷകർ. സമയത്ത് കൊയ്യാൻ സാധിക്കാത്തതിനാൽ കടം വാങ്ങിയ തുക എങ്ങനെ തിരിച്ചടയ്ക്കും എന്ന ധർമസങ്കടത്തിലാണ് ഇവിടുത്തെ കർഷകർ.

സ്വർണവും വീടും സ്ഥലവുമെല്ലാം പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്തുമാണ് ചിറ്റിലപ്പാടത്ത് കർഷകർ കൃഷിയിറക്കിയത്. എന്നാൽ വേനൽമഴയിലെ വെള്ളം പാടത്ത് കെട്ടി നിൽക്കുന്നതിനാൽ ഇറക്കിയ കൃഷി കൊയ്യാൻ മാത്രം കർഷകർക്ക് സാധിക്കുന്നില്ല. സമയത്ത്് കൊയ്യാൻ സാധിക്കാത്തതിനാൽ കടം വാങ്ങിയ തുക എങ്ങനെ തിരിച്ചടയ്ക്കും എന്ന ധർമസങ്കടത്തിലാണ് ഇവിടുത്തെ കർഷകർ.

കച്ചിയും ഓലയുമൊക്കെയിട്ട് പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാടത്തെ വെള്ളം വറ്റുന്നത്വരെ കാത്തിരുന്നാൽ കതിരുകളൊടിഞ്ഞ് നാശനഷ്ടം കൂടും. 200 ഏക്കറോളം വരുന്ന പാടശേഖരത്ത് ട്രാക്ടറിറക്കാൻ 500 മീറ്റർ മാത്രമാണ് വഴിയുള്ളത്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 100 മേനി വിളവാണ് ചിറ്റിലപ്പാടത്തുള്ളത്. പക്ഷേ കർഷകർക്ക് അത് പ്രയോജനപ്പടണമെങ്കിൽ കൃത്യ സമയത്ത് കൊയ്ത്തു നടക്കണമെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News