മലയാളിയായ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; ആത്മഹത്യ ചെയ്തത് ആലപ്പുഴ സ്വദേശി നിധിന്‍ എന്‍; മാനസിക വിഷമത്തെ തുടര്‍ന്നെന്ന് സഹപാഠികള്‍

ആലപ്പുഴ : മലയാളി വിദ്യാര്‍ഥിയെ ഖരഗ്പുര്‍ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി നിധിന്‍ എന്‍ (21) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏറോസ്‌പേസ് എന്‍ജിനീയറിംഗില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു നിധിന്‍.

അവസാന സെമസ്റ്റര്‍ പരീക്ഷ നന്നായി എഴുതാന്‍ നിധിന് കഴിഞ്ഞില്ലെന്നും അതിനാല്‍ വിഷമത്തിലായിരുന്നു നിധിന്‍ എന്നും സഹപാഠികള്‍ പറയുന്നു. ഏറെ നേരമായിട്ടും നിധിന്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവരം അധികൃതരെ അറിയിച്ചു. ഹോസ്റ്റലിന്റെ ജനല്‍ച്ചില്ല് പൊട്ടിച്ചുനോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ കണ്ടത്.

ക്കാത്തതിനാല്‍ നിധിന്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹപാഠികള്‍ അറിയിച്ചു. ഏറെനേരമായിട്ടും ഹോസ്റ്റല്‍ മുറിയില്‍ നിന്നു പുറത്തിറങ്ങാതിരുന്നതിനാല്‍ മറ്റു വിദ്യാര്‍ഥികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ജനല്‍ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നിധിനെ കണ്ടെത്തിയത്. തുടര്‍ന്ന ്‌ െ

പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് നിധിന്റെ മൃതദേഹം അഴിച്ചുമാറ്റിയത്. ‘ഞാന്‍ ഉറങ്ങട്ടെ’ എന്നു തുടങ്ങുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടില്‍ നിന്നും നിധിന്റെ സഹോദരനും അച്ഛനും ഖരഗ്പൂരിലേക്ക് തിരിച്ചു. എസ്ബിഐ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും നദിയയുടെയും മകനാണ് നിധിന്‍. ഏക സഹോദരി തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ വിദ്യാര്‍ഥിയാണ്.

ഇത് രണ്ടാം തവണയാണ് കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഇതേ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയെ സമീപത്തെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പാളത്തില്‍ ചിന്നഭിന്നമായി കിടന്ന മൃതദേഹം റെയില്‍വേ ജീവനക്കാര്‍ തിരിച്ചറിഞ്ഞ് കോളജില്‍ വിവരം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News