ദേവികുളം സബ് കളക്ടർ നടത്തിയത് വൺമാൻ ഷോ എന്നു മന്ത്രി എം.എം മണി; കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനം; സബ് കളക്ടർ ആർഎസ്എസിനു വേണ്ടി കുഴലൂത്ത് നടത്തുന്നു

ഇടുക്കി: ദേവികുളം സബ് കളക്ടർ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചതിലൂടെ മൂന്നാറിൽ വൺമാൻ ഷോ നടത്തുകയായിരുന്നെന്നു മന്ത്രി എം.എം മണി. കുരിശ് പൊളിച്ചുമാറ്റിയത് ആർഎസ്എസിനു വേണ്ടി ഉപജാപ പ്രവർത്തനം നടത്തുകയാണ്. പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത് അയോധ്യയിൽ പള്ളി പൊളിച്ചതിനു സമാനമാണ്. ചാനലുകളെ കൂട്ടി സബ് കളക്ടർ ശ്രീറാം വെങ്കിട്ടറാം വൺമാൻ ഷോ നടത്തുകയായിരുന്നെന്നും മണി പീപ്പിൾ ടിവിയുടെ ന്യൂസ് ആൻഡ് വ്യൂസിൽ പറഞ്ഞു.

അയോധ്യയിൽ പള്ളി പൊളിച്ചതിനു സമാനമാണ് പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത്. വിശ്വാസികൾ ആരും ഇടുക്കിയിൽ ഭൂമി കയ്യേറിയിട്ടില്ല. ആർഎസ്എസിനു വേണ്ടി ഉപജാപം നടത്തുകയാണ് സബ് കളക്ടർ ചെയ്യുന്നത്. ഞങ്ങൾ കളക്ടർക്കും സബ് കളക്ടർക്കും ഒപ്പമല്ല, ജനങ്ങൾക്കൊപ്പമാണെന്നും മണി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News