കോഴിക്കോട് അമ്മയും മൂന്നു പെൺകുട്ടികളും ട്രെയിൻ തട്ടി മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; ആത്മഹത്യയെന്നു പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തട്ടി നാലുമരണം. അമ്മയും മൂന്നു പെൺകുട്ടികളുമാണ് ട്രെയിൻ തട്ടി മരിച്ചത്. കോഴിക്കോട് പുതിയങ്ങാടി കോയ റോഡിലാണ് സംഭവം. പള്ളിക്കണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിലാണ് നാലുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചത് ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News