‘ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല; പുരസ്‌കാരങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുമില്ല’; സംസ്ഥാന പുരസ്‌കാരം ലഭിക്കാത്തതിൽ നിരാശയില്ലെന്നും ഗായകൻ ബിജു നാരായണൻ ജെബി ജംഗ്ഷനിൽ; വീഡിയോ

കൊച്ചി: തനിക്കു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാത്തതിൽ നിരാശയില്ലെന്നു ഗായകൻ ബിജു നാരായണൻ. പുരസ്‌കാരം ലഭിക്കാത്തതിൽ തനിക്കു ഇതുവരെ നിരാശ തോന്നിയിട്ടില്ലെന്നും ബിജു നാരായണൻ പറഞ്ഞു. കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ പരിപാടിയുടെ പുതിയ എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു ബിജു നാരായണൻ. ജെബി ജംഗ്ഷനിലാണ് അദ്ദേഹം മനസ്സു തുറന്നത്.

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്തയാളാണ് താൻ. പുരസ്‌കാരങ്ങളെ കുറിച്ച് ഒരിക്കലും താൻ ചിന്തിച്ചിട്ടില്ല. പുരസ്‌കാരം ലഭിക്കാത്തതിൽ തനിക്കു നിരാശയുമില്ല. കാരണം, ഏതെല്ലാം ചിത്രങ്ങളിൽ പാടിയെന്നോ ഏതൊക്കെ ചിത്രങ്ങൾ പുരസ്‌കാരത്തിനു പരിഗണിക്കുന്നുണ്ടോ എന്നു പോലും താൻ ചിന്തിക്കാറില്ല. ഒരിക്കലും പുരസ്‌കാരം പ്രതീക്ഷിച്ചിട്ടല്ല താൻ പാട്ടു പാടാറുള്ളതെന്നും ബിജു നാരായണൻ പറഞ്ഞു.

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ സൂര്യനായ് തഴുകിയുണർത്തുമെൻ എന്ന ഗാനം പാടിയപ്പോൾ സുഹൃത്തുക്കൾ പലരും വിളിച്ചു. സംസ്ഥാന പുരസ്‌കാരം വരെ ലഭിക്കാൻ സാധ്യതയുള്ള പാട്ടാണെന്നു പറഞ്ഞിരുന്നു. എന്നിട്ടും അതിനു പുരസ്‌കാരം ലഭിക്കാത്തതിൽ തനിക്കു നിരാശ തോന്നിയിട്ടില്ല. കാരണം, ഏതു പാട്ട് പാടുമ്പോഴും പുരസ്‌കാരം എന്ന ചിന്ത തനിക്ക് ഉണ്ടാകാറില്ലെന്നും ബിജു ജെബി ജംഗ്ഷനിൽ പറഞ്ഞു.

ജെബി ജംഗ്ഷൻ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10 മണിക്കു സംപ്രേഷണം ചെയ്യും. പ്രോമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News