റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, ഫെരാരി കാറുകൾക്ക് ഒരു കോടി രൂപവരെ കുറച്ചു; ലക്ഷ്യം ഇന്ത്യയിലെ അതിസമ്പന്നരെ ആകർഷിക്കൽ

മുംബൈ: റോൾസ് റോയ്‌സ്, ആസ്റ്റൺ മാർട്ടിൻ, ഫെരാരി തുടങ്ങിയ അത്യാഡംബര കാറുകൾ ഇന്ത്യയിൽ വൻ തോതിൽ വില കുറച്ചു. ഇന്ത്യയിലെ അതിസമ്പന്നരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് വൻ വിലക്കുറവാണ് ആഡംബര കാറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻനിര മോഡലുകൾക്ക് 20 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. വളർന്നു വരുന്ന ആഡംബര കാർ വിപണി എന്ന നിലയിൽ ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.

ഏറ്റവും ഒടുവിൽ വിലക്കുറവ് പ്രഖ്യാപിച്ചതും ഉയർന്ന ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതും റോൾസ് റോയ്‌സ് ഫാന്റത്തിനാണ്. 1.2 കോടി രൂപയാണ് ഫാന്റത്തിനു കുറച്ചിട്ടുള്ളത്. ഇതോടെ നേരത്തെ 9 കോടി രൂപയായിരുന്ന ഫാന്റത്തിന് ഇനി 7.88 കോടിക്കുള്ളിലായിരിക്കും ദില്ലിയിലെ എക്‌സ്‌ഷോറൂം വില.

റോൾസിന്റെ തന്നെ ഗോസ്റ്റിനും വില കുറച്ചിട്ടുണ്ട്. ഗോസ്റ്റിനു 50 ലക്ഷം രൂപയാണ് കുറച്ചിട്ടുള്ളത്. ഇതോടെ 5.25 കോടി രൂപയോളം വിലയുണ്ടായിരുന്ന ഗോസ്റ്റിന്റെ വില 4.75 കോടി രൂപയിലെത്തി. ആസ്റ്റൺ മാർട്ടിൻ ഡിബി 11 മോഡലിനു 21 ലക്ഷം രൂപയാണ് കുറച്ചത്. ഡിബി 11ന്റെ വില 4.06 കോടി രൂപയിലെത്തി. ഫെരാരിയുടെ 488 മോഡലിനു 30 ലക്ഷം രൂപ കുറച്ച് 3.9 കോടിയിൽ നിന്ന് 3.6 കോടി രൂപയിലെത്തി.

റേഞ്ച് റോവർ മോഡലുകൾക്കും വില കുറച്ചിട്ടുണ്ട്. റേഞ്ച് റോവർ സ്‌പോർടിന്റെ വില 31 ലക്ഷം രൂപ കുറച്ച് 1.35 കോടി രൂപയിൽ നിന്ന് 1.04 കോടി രൂപയാക്കി. റേഞ്ച് റോവർ വോഗിനു 41 ലക്ഷം രൂപയാണ് കുറച്ചത്. 1.97 കോടി രൂപ വിലയുണ്ടായിരുന്ന കാറിനു ഇനി 1.56 കോടി രൂപയായിരിക്കും വില.

ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ പുതുക്കിയ നിരക്ക് നിലവിൽ വന്നിട്ടുണ്ട്. രണ്ടു കോടിക്കു മുകളിൽ വിലയുള്ള 200 വാഹനങ്ങളാണ് 2016-ൽ ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിൽ പകുതിയും ബ്രിട്ടീഷ് നിർമ്മാതാക്കളുടേതാണ്. വിലക്കുറവ് വഴി ഈ വർഷം വിൽപന വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് കമ്പനികൾ.

ബ്രിട്ടൺ യുകെയിൽ നിന്നു സ്വതന്ത്രമായ ബ്രെക്‌സിറ്റിനെ തുടർന്ന് ബ്രിട്ടീഷ് പൗണ്ടിനു വൻതോതിൽ മൂല്യം കുറഞ്ഞതും ഇത്തരത്തിൽ വിലക്കുറവ് പ്രഖ്യാപിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയ്‌ക്കെതിരെ 20 ശതമാനത്തിന്റെ കുറവാണ് ബ്രിട്ടീഷ് പൗണ്ടിന് നേരിട്ടത്. അതിനാൽ ബ്രിട്ടൺ ആസ്ഥാനമായ നിർമ്മാതാക്കൾക്ക് കയറ്റുമതി ചെലവ് വളരെ കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News