ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍; സബ്കളക്ടറുടെ ഭാഗത്ത് നയപരമായ പിശക്; എംഎം മണിയുടെ പരാമര്‍ശം തള്ളി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും പികെ ശ്രീമതി എംപിയും

തിരുവനന്തപുരം : ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍. ഒഴിപ്പിക്കല്‍ നടപടിക്കിടെ സബ്കളക്ടറുടെ ഭാഗത്ത് നയപരമായ പിശകുണ്ടായി. സബ് കളക്ടറെ വിമര്‍ശിച്ച മന്ത്രി എംഎം മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണം. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ നിര്‍ഭാഗ്യകരമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

പികെ ശ്രീമതി എംപിയും മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മയും എംഎം മണിയുടെ നിലപാടിനെ വിമര്‍ശിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന അംഗീകരിക്കാനാകില്ല. എംഎം മണിയുടെ പ്രസ്താവനയില്‍ ദുഖിക്കുന്നു. അത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു. മണിയുടെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു.

അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു എംഎം മണിയുടെ പരാമര്‍ശങ്ങള്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പക്കലിനെത്തിയ കെ സുരേഷ്‌കുമാറിനെതിരെയും മണി രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here