വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി; തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖം; വിവാദത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും എംഎം മണി

തൊടുപുഴ : തനിക്കെതിരായ വിവാദം മാധ്യമ സൃഷ്ടിയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എംഎം മണി. പ്രസംഗം എഡിറ്റ് ചെയ്തു എന്ന് സംശയിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖമുണ്ട്. സ്ത്രീകളെ അപമാനിച്ചിട്ടില്ല. താനും ഒരു അമ്മ പെറ്റ മകനാണ്. തനിക്കും അഞ്ച് പെണ്‍മക്കളുണ്ട്. ആരോ ഇളക്കി വിട്ടതാണ് പൊമ്പിള ഒരുമൈയുടെ സമരം. മുഖ്യമന്ത്രി ഇക്കാര്യം വിളിച്ച് ചോദിച്ചു. ഉണ്ടായ വിവാദത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News