കൊച്ചി : അണ്ടര്‍ – 17 ലോകകപ്പിന് വേദിയാവുന്ന കലൂര്‍ സ്റ്റേഡിയത്തിനൊപ്പം പരിശീലന മൈതാനങ്ങളുടെയും നിര്‍മ്മാണം അന്തിമഘട്ടത്തില്‍. സ്റ്റേഡിയം നവീകരണവും പുല്ലു പിടിപ്പിക്കല്‍ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി വെളിഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗര്‍ ഹൈസ്‌ക്കൂള്‍ മൈതാനം, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പുല്ലുപിടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നത്.
ഒരേ സമയം 300 തൊഴിലാളികള്‍ ചേര്‍ന്നാണ് പുല്ലു പിടിപ്പിക്കുന്നത്. പ്രധാന മത്സരവേദിയായ കലൂര്‍ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ മാറ്റിവെക്കുന്നതുള്‍പ്പടെ നവീകരണ പ്രവൃത്തികളും ഭ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജിസിഡിഎയുടെയും കെഎഫ്എയുടെയും നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
സ്റ്റേഡിയങ്ങള്‍ അടുത്ത മാസം 15ന് മുമ്പ് തയ്യാറാകുമെന്ന് കായികവകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ദില്ലിയില്‍ ഫിഫ പ്രതിനിധികള്‍ ഇറക്കിയ പത്രക്കുറിപ്പില്‍ കേരളത്തിലെ ഒരുക്കങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലാണ് അണ്ടര്‍ – 17 വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
Get real time update about this post categories directly on your device, subscribe now.