മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം : വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സമനില തെറ്റിയ ആളെപ്പോലെയാണ് മണി പെരുമാറുന്നത്. മണിയുടെ മാനസിക നില പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃതം നടപടി എടുത്ത ഉദ്യോഗസ്ഥരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ചു. എംഎം മണി ഇപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയും തിരിഞ്ഞു. സ്ത്രീകള്‍ക്കെതിരെ അശ്ലീല ആരോപണമുന്നയിക്കുന്നത് സ്ത്രീപീഢനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. മന്ത്രിയ്ക്ക് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here