ബാഹുബലിയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുന്നത് രണ്ടാം ഭാഗത്തിലെന്നു പ്രഭാസ്; ബാഹുബലി ടീം കൊച്ചിയിൽ

കൊച്ചി: ബാഹുബലിയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുന്നത് രണ്ടാം ഭാഗത്തിലാണെന്ന് നായകൻ പ്രഭാസ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന ബാഹുബലി 2 ന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു പ്രഭാസും പ്രമുഖ താരങ്ങളും.

ഒരു പിടി റെക്കോർഡുകളും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ബാഹുബലി ആദ്യഭാഗം അവസാനിച്ചത് നിരവധി ചോദ്യങ്ങളുമായായിരുന്നു. അതിനെല്ലാമുള്ള ഉത്തരങ്ങളുമായാണ് എസ്.എസ് രാജമൗലി ബാഹുബലി രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ബാഹുബലിക്കെതിരെ നവമാധ്യമങ്ങളിൽ പരക്കുന്ന വിമർശനങ്ങൾ വേദനിപ്പിക്കുന്നതാണെന്നു നായകൻ പ്രഭാസ് പറഞ്ഞു.

ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും പ്രഭാസ് പങ്കുവെച്ചു. റാണ പ്രതാപ്, അനുഷ്‌ക ഷെട്ടി, തമന്ന എന്നിവരും പ്രചാരണത്തിനായി കൊച്ചിയിലെത്തിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസ്, ചടങ്ങിൽ സംവിധായകൻ ഫാസിൽ നിർവഹിച്ചു. ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ് ചിത്രം റിലീസിനെത്തിക്കുന്നത്. തീയറ്ററുകൾ ഇളക്കിമറിക്കാനെത്തുന്ന ബാഹുബലി 2നായുള്ള കാത്തിരിപ്പാലാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here