മൂന്നാറിൽ സമരം നടത്തുന്നത് യഥാർത്ഥ പൊമ്പിളൈ ഒരുമൈ അല്ലെന്നു ലിസി സണ്ണി; ഗോമതിയെ പൊമ്പിളൈ ഒരുമൈയിൽ എടുത്തിട്ടില്ല; ഗോമതിയുടേത് സ്റ്റാർ ആകാനുള്ള ശ്രമമെന്നും ലിസി

ഇടുക്കി: മൂന്നാറിൽ സമരം നടത്തുന്നത് യഥാർത്ഥ പൊമ്പിളൈ ഒരുമൈ അല്ലെന്നു പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്ന സമരത്തെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും ലിസി സണ്ണി കൈരളി പീപ്പിൾ ടിവിയോടു പറഞ്ഞു. ഗോമതിയെ പൊമ്പിളൈ ഒരുമൈയിലേക്കു സ്വീകരിച്ചിട്ടില്ല. ഗോമതി നടത്തുന്ന നാടകം ആർക്കു വേണ്ടിയാണെന്നു അറിയില്ലെന്നും ലിസി സണ്ണി പറഞ്ഞു.

ഒരു തൊഴിലാളിയും ഗോമതിക്കൊപ്പമില്ല. ഗോമതിക്ക് ഒപ്പമുള്ളത് അവരുടെ കൂട്ടുകാർ മാത്രമാണ്. ഗോമതി നടത്തുന്നത് സ്റ്റാർ ആകാനുള്ള ശ്രമമാണ്. സമരത്തിൽ പങ്കെടുക്കുന്നവർ ഗോമതിയുടെ സ്വന്തക്കാരാണ്. തൊഴിലാളികളെല്ലാം ഗോമതിക്കെതിരാണ്. ഗോമതി നടത്തുന്ന ഈ നാടകം ആർക്കു വേണ്ടിയാണ് നടത്തുന്നതെന്നു അറിയില്ലെന്നും ലിസി പറഞ്ഞു.

എം.എം മണിയുടെ പ്രസ്താവനയെ ശക്തമായി എതിർക്കുന്നു. മണി പറഞ്ഞത് തെറ്റു തന്നെയാണ്. ഗോമതിയുടെ തന്ത്രമാണ് ഇപ്പോഴത്തെ സമരം. അവരെ സംഘടനയിൽ നിന്നു പുറത്താക്കിയ ശേഷം അവർക്ക് മാധ്യമങ്ങൾക്കു മുന്നിൽ വരാൻ പറ്റിയിട്ടില്ല. അതുകൊണ്ട് ഇതിലൂടെ സ്റ്റാർ ആകാനാണ് അവരുടെ ശ്രമം. ആളുകളെ ഏതെങ്കിലും പാർട്ടിയിലേക്ക് കൊണ്ടുപോകാനാണ് ഗോമതിയുടെ ശ്രമമെന്നും ലിസി കൂട്ടിച്ചേർത്തു.

ഇപ്പോഴും പൊമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് ലിസി സണ്ണി തന്നെയാണ്. എന്നെ പുറത്താക്കാൻ ഗോമതി ആരാണ്. ഗോമതിയെ ആരാണ് സംഘടനയിൽ എടുത്തതെന്നും ലിസി ചോദിച്ചു.

ലിസിയുടെ വാക്കുകള്‍ കേള്‍ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here