കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സുപ്രീംകോടതി സുപ്രീംകോടതിയാണ്. ഭരണരംഗത്തെ നടപടികളിൽ നിയമപരമായുള്ള കാര്യങ്ങൾ കോടതി പരിശോധിക്കാറുണ്ട്. ഈ കേസിലും അതാണുണ്ടായത്. ഡിജിപി സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കൊടുത്ത കേസിലാണ് വിധി.
വിധിയുടെ ചെറിയ ഭാഗം മാത്രമാണ് വന്നത്. വിധിയുടെ പൂർണരൂപം ഇന്നുതന്നെ കിട്ടുമെന്ന് തോന്നുന്നു. അതിനുശേഷം നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here