എന്നെ ഞാനാക്കിയത് മമ്മൂക്കയാണെന്നു ബിജു നാരായണൻ; വസ്ത്രധാരണത്തിൽ അടക്കം മാറ്റം വരുത്താൻ മമ്മൂക്കയുടെ വാക്കുകൾ തുണയായി; ബിജു നാരായണൻ ജെബി ജംഗ്ഷനിൽ

കൊച്ചി: എന്നെ ഞാനാക്കിയത് മമ്മൂക്കയുടെ വാക്കുകളാണെന്നു ഗായകൻ ബിജു നാരായണൻ. കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ പരിപാടിയിലാണ് ബിജു നാരായണന്റെ തുറന്നുപറച്ചിൽ. വ്‌സ്ത്രധാരണത്തിൽ അടക്കം ശ്രദ്ധിക്കാതെ നടന്നിരുന്ന തന്നെ അതെല്ലാം പഠിപ്പിച്ചത് മമ്മൂക്കയാണെന്നും ബിജു നാരായണൻ പറഞ്ഞു. ഇതു തന്റെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയതായും ബിജു നാരായണൻ കൂട്ടിച്ചേർത്തു.

കോളജിൽ പഠിക്കുന്ന കാലത്തായിരുന്നു ഈ സംഭവം നടന്നത്. അക്കാലത്ത് വസ്ത്രധാരണത്തിൽ ഒന്നും കാര്യമായി ശ്രദ്ധിക്കാറില്ല. അലസമായ വസ്ത്രധാരണ രീതിയായിരുന്നു തന്റേത്. എന്നാൽ, ഒരിക്കൽ മമ്മൂട്ടിയോടൊപ്പം ഒരു സ്റ്റേജ് ഷോയിൽ വിദേശത്തു പങ്കെടുക്കാൻ ഇടയായി. അന്നു മമ്മൂക്കയാണ് ഡ്രസിംഗ് ശ്രദ്ധിക്കണം എന്നു പറഞ്ഞത്. അതു തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.-ബിജു പറഞ്ഞു.

കോളജിൽ പഠിക്കുന്ന ആളല്ലേ എന്നു മമ്മൂക്ക ചോദിച്ചു. കോളജിൽ പഠിക്കുന്നവർ ഇങ്ങനെ അലസമായി വസ്ത്രം ധരിക്കുന്നത് മോശമല്ലേ. കുറച്ചൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞു. അതുകഴിഞ്ഞ് കോളജിൽ ചെന്നപ്പോൾ എന്റെ വസ്ത്രധാരണം കണ്ട് കൂട്ടുകാർ തന്നെ പറഞ്ഞു. എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന്. അപ്പോൾ താൻ അവരോടു നടന്ന കാര്യങ്ങൾ പറഞ്ഞു.-ബിജു പറയുന്നു.

ജെബി ജംഗ്ഷൻ പരിപാടി ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10 മണിക്കു സംപ്രേഷണം ചെയ്യും. പ്രോമോ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News